
മടവൂർ : ജില്ലയിലെ പ്രീ -സ്കൂളുകളുടെ പ്രവർത്തനം ആധുനികവും ശാസ്ത്രീയവുമാക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ലീഡ് സ്കൂൾ നവീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മടവൂർ തുമ്പോട് സി.എൻ.പി.എസ് എൽ.പി.എസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് നിർവഹിച്ചു. തിരുവനന്തപുരത്തെ 30 പ്രീ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ എൻ.കെ. രാധാകൃഷ്ണൻ, സമഗ്രശിക്ഷ തിരുവനന്തപുരം പ്രോജക്ട് ഓഫീസർ ശ്രീകുമാരൻ, ഹെഡ്മിസ്ട്രസ് ഉഷാകുമാരി, കിളിമാനൂർ ബി.പി.ഒ എം.എസ്. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.