ഉഴമലയ്ക്കലിൽ സാംസ്കാരിക സമ്മേളനവും പുരസ്‌കാര സമർപ്പണവും

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ലക്ഷ്മിമംഗലം ദേവിക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനവും ടോം സുതർലാന്റിന് ഉഴമലയ്ക്കൽ അമ്മ പുരസ്കാര സമർപ്പണവും തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.

എസ്എൻഡിപി 907 നമ്പർ ശാഖ പ്രസിഡൻറ് ഷൈജു പരുത്തിക്കുഴി അധ്യക്ഷതവഹിച്ചു. തിരുവാതിര കൂട്ടായ്മ പുനർ നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനവും മംഗല്യ സഹായനിധി വിതരണം ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി ബ്രഹ്മശ്രീ ശുഭാംഗാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. കെ എസ് ശബരിനാഥൻ എംഎൽഎ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ റഹീം, എസ്എൻഡിപി യോഗം ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രനും, സിപി ഐ(എം) വിതുര ഏരിയ സെക്രട്ടറി അഡ്വ. ഷൗക്കത്തലി, ബിജെപി അരുവിക്കര മണ്ഡലം പ്രസിഡണ്ട് മുളയറ രതീഷ്, ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ, വാർഡ് മെമ്പർ ഷൈജാ മുരുകേശൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജയകുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ, എസ്എൻഡിപി ശാഖാ സെക്രട്ടറി വിദ്യാധരൻ, എസ്എൻഡിപി വൈസ് പ്രസിഡൻറ് ഹരികുമാർ, ചക്രപാണിപുരം സുബേഷ്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എസ്.വി. രതീഷ് എന്നിവർ സംസാരിച്ചു. ഉത്സവ കമ്മറ്റി സെക്രട്ടറി പ്രവീൺ കൃതജ്ഞതയും പറഞ്ഞു.