വക്കം ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും മാഗസിൻ പ്രകാശനവും

വക്കം : വക്കം ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വാർഷികാഘോഷവും മാഗസിൻ പ്രകാശനവും ഫെബ്രുവരി 13-ന് രാവിലെ 9 30ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ ശൈലജ ബീഗം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ്‌ ആർ രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാധാകൃഷ്ണൻ വി മാഗസിൻ പ്രകാശനം ചെയ്യും. പൂർവ്വ വിദ്യാർത്ഥിയും ദേശീയ പുരസ്കാര ജേതാക്കളുമായ വക്കം സജീവ്, മധു ഗോപിനാഥ് എന്നിവർ മാഗസിൻ സ്വീകരിക്കും. വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം ഡി രഘുവരൻ, നാരായണി, കുര്യൻ ജോൺ എന്നിവർ നിർവഹിക്കും. പി.രാജൻ, ജെ.സ്മിത, സുദർശനൻ പി, ലിജിൻ ആർ.എസ് തുടങ്ങിയവർ സംസാരിക്കും. സന്തോഷ് കുമാർ കെ.പി സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ഷീല ബീഗം എസ് നന്ദി രേഖപ്പെടുത്തും.