വലിയപൊയ്ക -കുന്നുവിള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

ചെമ്മരുതി : ഒരുപാട് നാളത്തെ ജനങ്ങളുടെ ആവശ്യമായ ചെമ്മരുതി പഞ്ചായത്തിലെ വണ്ടിപ്പുര വാർഡിലെ വലിയപൊയ്ക -കുന്നുവിള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. റോഡിന്റെ നിർമാണത്തിനായി അഡ്വ.വി. ജോയി എം.എൽ.എ.യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനവദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച്.സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജയസിംഹൻ, ടി രാധാകൃഷണൻ, ജി.എസ് സുനിൽ, ജനാർദ്ദന കുറുപ്പ്, മിനി കുമാരി എന്നിവർ സംസാരിച്ചു.