വർക്കലയിൽ മാതൃഭാഷാ ദിനാചരണവും പുസ്തക പ്രകാശനവും

വർക്കല: അനിയാവ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാചരണവും പുസ്തക പ്രകാശനവും നടന്നു. എഴുത്തുകാരനും ഭാഷാ ഗവേഷകനുമായ വർക്കല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജൻ കുരയ്ക്കണ്ണി അദ്ധ്യക്ഷത വഹിച്ചു. അൻസാർ വർണന, ഗോപകുമാർ, കെ.കെ. രശ്മി, അപർണ്ണ എന്നിവർ സംസാരിച്ചു. വർക്കല ഗോപാലകൃഷ്ണൻ രചിച്ച് അനിയാവ ബുക്സ് പ്രസിദ്ധീകരിച്ച ‘ലോക മാതൃഭാഷാ ദിനം’ എന്ന പുസ്തകം ഭാഷാദ്ധ്യാപകനായ ഗോപകുമാർ കവി അൻസാർ വർണനക്ക് നൽകി പ്രകാശനം ചെയ്തു.