വർക്കല മണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണോദ്‌ഘാടനം

വർക്കല :വർക്കല നിയോജക മണ്ഡലത്തിൽ പെടുന്ന മടവൂർ പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്നതും നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നവീകരിക്കുന്ന മടവൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളായ എലിക്കുന്നാംമുകൾ-വേട്ടക്കാട്ട്കോണം-മാങ്കോണം-വേമൂട്-കൃഷ്ണൻകുന്ന്-ചാലാംകോണം-തങ്കക്കല്ല്. എന്നീ റോഡുകളുടെയും പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കുളമട-എലിക്കുന്നാംമുകൾ-മടവൂർ- തകരപ്പറമ്പ്-പള്ളിക്കൽ-ഇളമ്പ്രക്കോട് എന്നീ റോഡുകളുടെയും പ്രവർത്തന ഉദ്ഘാടനം പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി. ജി.സുധാകരൻ നിർവഹിച്ചു.