വികസന നിറവിൽ വർക്കല, റോഡുകളുടെ നിർമ്മാണോദ്‌ഘാടനം ഫെബ്രുവരി 15ന്

വർക്കല :എൽഡിഎഫ് സർക്കാരിന്റെ 1000 ദിവസ പരിപാടിയുടെ ഭാഗമായി വർക്കല മണ്ഡലത്തിൽ വിവിധ പദ്ധതികളുടെ നിർമാണോദ‌്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ ഉദ‌്ഘാടനവും നടത്തുമെന്ന് വി ജോയി എംഎൽഎ അറിയിച്ചു.  പൊതുമരാമത്ത് വകുപ്പിൽ നിന്നും 1.36 കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച പള്ളിക്കൽ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി -നെട്ടയം റോഡ്, 2 കോടി രൂപ ചെലവിൽ നിർമിച്ച പള്ളിക്കൽ -ആരാമം -കുളക്കുടി റോഡ്, 3 കോടി രൂപ ചെലവിൽ നിർമിച്ച കാട്ടുപുതുശ്ശേരി -കക്കോട് റോഡ്, 3 കോടി രൂപ വിനിയോഗിച്ച് നിർമിച്ച പന്തുവിള-മുത്താന പാലം ജങ‌്ഷൻ റോഡ്, 2.15 കോടി രൂപ ചെലവിൽ നിർമിച്ച വെൺകുളം – കാപ്പിൽ എച്ച്എസ് റോഡ് എന്നീ റോഡുകളുടെ ഉദ‌്ഘാടനവും 7.50 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാരിപ്പള്ളി -കുളമട -എലിക്കുന്നാംമുകൾ –മടവൂർ –തകരപ്പറമ്പ്- പള്ളിക്കൽ – ഇളമ്പ്രക്കോട് റോഡ്, 9.55 കോടി രൂപ ചെലവിൽ നിർമിക്കുന്ന എലിക്കുന്നാംമുകൾ -വേട്ടയ്ക്കാട്ടുകോണം-വേമൂട്- കൃഷ്ണൻകുന്ന്–ചാലാംകോണം-തങ്കക്കല്ല് റോഡ് എന്നീ  റോഡുകളുടെ നിർമാണോദ‌്ഘാടനവും 15ന് രാവിലെ 9ന് മന്ത്രി ജി സുധാകരൻ നിർവഹിക്കും.

അഡ്വ വി ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. ഡോ.എ സമ്പത്ത് എം.പി മുഖ്യാതിഥിയാകും.