വീരണകാവ് റസിഡന്റ്സ് വെൽഫെയർ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് മന്ദിരോദ്ഘാടനം

പൂവച്ചൽ : വീരണകാവ് റസിഡന്റ്സ് വെൽഫെയർ കോ – ഓപ്പറേറ്റീവ് സൊസൈറ്റി പുതുതായി നിർമ്മിച്ച ഓഫീസ് മന്ദിരോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കെ.എസ്. ശബരീനാഥൻ.എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അൻസജിതാ റസൽ സേഫ് ലോക്കറിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി സഹകരണ ലാബിന്റെ ഉദ്ഘാടനവും പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും കാട്ടാക്കട സി.ഐ വി.കെ. വിജയരാഘവൻ സി.സി ടി.വി ഉദ്ഘാടനവും നിർവഹിച്ചു. സംഘം പ്രസിഡന്റ് ഡി. ലാൽ, സംഘം സെക്രട്ടറി ആർ.എസ്. രശ്‌മിത, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.