വൈ.എൽ.എം.യു.പി.എസിൽ പഠനോത്സവം സംഘടിപ്പിച്ചു

കടയ്ക്കാവൂർ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിന്റെ മികവും മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഫലപ്രാപ്തിയും പൊതുസമൂഹവുമായി പങ്കുവയ്ക്കാൻ വൈ.എൽ.എം.യു.പി.എസിൽ പഠനോത്സവം സംഘടിപ്പിച്ചു. പഠനോത്സവവും മികവുകളുടെ പ്രദർശനവും കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തൃദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എച്ച്.എം ബിനു ഷെറീന, മാനേജർ അഡ്വ എ.ഹമീദ്, സി.ആർ.സി കോഡിനേറ്റർ നിഷ, കടക്കാവൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മധു, അഡ്മിനിസ്ട്രേറ്റർ സുദേവൻ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ തൽസമയ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് കാണുവാൻ അവസരമൊരുക്കി. എസ് എസ് ക്ലബ്ബിൻറെ ചരിത്ര മ്യൂസിയം നാടൻ ഭക്ഷ്യവിഭവങ്ങൾ കൊണ്ടുണ്ടാക്കിയ ഭക്ഷ്യമേള എന്നിവ ശ്രദ്ധനേടി. കൂടാതെ വിവിധ പരിപാടികളും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള കോർണറും വളരെ ശ്രദ്ധേയമായിരുന്നു. രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠന മികവുകൾ നേരിട്ട് ബോധ്യപ്പെടുന്നതിന് ഉള്ള വേദിയായി പഠനോത്സവം മാറി.