യുവ 2019ആർട്സ് ക്ലബ്‌ ഉദ്‌ഘാടനം

തോന്നയ്ക്കൽ : സായിഗ്രാമം ശ്രീസത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആർട്സ് ഡേ ഉദ്‌ഘാടനവും യുവ 2019 ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രശസ്ത സിനിമ-സീരിയൽ താരം ദിനേശ് പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ സത്യസായി ഓർഫനേജ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ ആനന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ഡി ദത്തൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇളമ്പ ഉണ്ണികൃഷ്ണൻ, കോളേജ് യൂണിയൻ ചെയർമാൻ ഭരത് ശങ്കർ, ജയചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. ആർട്സ് ക്ലബ് സെക്രട്ടറി സായി കൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രദീപ് പി.എസ് നന്ദി രേഖപ്പെടുത്തി.