ധീര ജവാന്മാർക്ക് ചെമ്പൂരിൽ സ്മരണാഞ്ജലി

ചെമ്പൂര് : ചെമ്പൂര് യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാശ്മീരിൽ ഭീകരർ വധിച്ച ധീര ജവാന്മാരുടെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ചെമ്പൂര് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ 40 ദീപങ്ങൾ തെളിച്ചു ജവാന്മാർക്ക് പുഷ്പാർച്ചന നടത്തി. കൂടാതെ രാജ്യത്തെ ഞെട്ടിച്ച സംഭവത്തിൽ ദുഃഖം പങ്കുവെച്ച് മൗന പ്രാർത്ഥനയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ.എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഇളമ്പ ഉണ്ണികൃഷ്ണൻ, കെ. മഹേഷ്, കെ.ശശിധരൻ നായർ, ശ്രീകണ്ഠൻ നായർ (കോൺ), മഹേശ്വരൻ നായർ ( സി.പി.എം), സജു (ബിജെപി), എം.ബി.ദിനേശ്, അജി തെക്കുംകര, അഭിജിത്ത്. എം.എസ്, പ്രശാന്ത് കുമാർ , സജിമോൻ, കെ. രാജഗോപാല കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.