നാല് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം

വെഞ്ഞാറമൂട്: ന‌ിർദ്ധന കുടുംബത്തിൽപ്പെട്ട നാല് പെൺകുട്ടികൾക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ ഭാഗ്യം നൽകി വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രം. ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന മാണിക്കാേട് മേളയ്ക്കൊപ്പമാണ് സമൂഹ വിവാഹവും നടന്നത്. ക്ഷേത്ര ഭരണമസമിതി മുടക്കമില്ലാതെ നടത്തി വരുന്ന 15 സമൂഹ വിവാഹമാണിത്. പ്രദേശത്തെ ഏറ്റവും നിർദ്ധനരായ കുടുംബങ്ങളിൽപ്പെട്ട പെൺകുട്ടികളെയാണ് വിവാഹത്തിന് തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ തവണ നടന്ന സമൂഹ വിവാഹത്തിൽ ആറ് യുവതികൾ സുമംഗലികളായി.

സമൂഹ വിവാഹത്തിൽ ശ്രുതിയുടെ കഴുത്തിൽ അശോകനും, ശരണ്യയുടെ കഴുത്തിൽ രാഹുലും, ബിന്ദുവിന്റെ കഴുത്തിൽ സുഭാഷും, അഞ്ജനയുടെ കഴുത്തിൽ സൂധീഷും മിന്നുചാർത്തി. ക്ഷേത്രമുറ്റത്ത് പ്രത്യേകം അലങ്കരിച്ചൊരുക്കിയ കതിർ മണ്ഡപത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. യുവതികൾക്ക് 2 പവൻ സ്വർണ്ണഭാരണവും നൽകി. കല്ല്യാണത്തോടനുബന്ധിച്ച് ആർഭാടമായ സദ്യയും ഒരുക്കിയിരുന്നു. ക്ഷേത്രമുറ്റത്ത് പ്രത്യേകം അലങ്കരിച്ചൊരുക്കിയ കതിർ മണ്ഡപത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായിരിന്നു. കലാ ശ്രേഷ്ഠ പുരസ്കാരം പ്രമോദ് പയ്യന്നൂറിന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എയും, ചികിത്സാ ധനസഹായ വിതരണം കോലിയക്കോട് എൻ. കൃഷ്ണൻ നായരും കൈമാറി.കർമ്മ ശ്രേഷ്ഠാ പുരസ്കാര ജേതാവ് പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ, ഡോ. കെ.കെ. മനോജൻ, വിഭു പിരപ്പൻകോട്, ഡോ.എം. ഷിബു നാരായണൻ, സുജിത് എസ്.കുറുപ്പ് , വൈ.വി. ശോഭ കുമാർ, എസ്. സുജാത, ബിനു എസ്.നായർ, എസ്. അനിൽ, കുറ്റിമൂട് റഷീദ്, ബാബു കെ.സിതാര, എം. മണിയൻ പിള്ള എന്നിവർ പങ്കെടുത്തു.