നിത്യഹരിതനായകന്റെ സഹോദരിയുടെ വീട്ടിൽ  എ സമ്പത്ത്

ചിറയിൻകീഴ്: ചിറയിൻകീഴിലെ അനശ്വര കലാകാരനും നിത്യഹരിതനായകനുമായിരുന്ന പ്രേംനസീറിൻ്റെ സഹോദരിയുടെ വീട്ടിൽ ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എ സമ്പത്ത് സന്ദർശനം നടത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിലുള്ള പ്രേംനസീറിൻ്റെ സഹോദരി അനീസാബീവിയുടെ വീട്ടിലെത്തി അനീസ ബീവിയുടെ മകൻ ഡോ:സുനിൽ ലത്തീഫ്, ജേഷ് ഠത്തിയുടെ മകൻ നസീർ ഖാൻ എന്നിവർ ഉണ്ടായിരുന്നു. സമ്പത്തിനൊപ്പം എൽ.ഡി.എഫ് ചിറയിൻകീഴ് മണ്ഡലം കൺവീനർ ആർ സുഭാഷ്, സി.പി.ഐ എം ഏര്യാ കമ്മിറ്റി അംഗം ജി വേണുഗോപാലൻ നായർ എന്നിവർ ഉണ്ടായിരുന്നു.