പെരിങ്ങമല മാലിന്യ പ്ലാന്റിനെതിരെ അടൂർ പ്രകാശും

പെരിങ്ങമല: ഉച്ചയോടെ തന്നെ UDF സ്ഥാനാർത്ഥി അഡ്വ.അടൂർ പ്രകാശ് പെരിങ്ങമല മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളെ നേരിൽ കാണുകയും അവരുടെ ആശങ്കകൾ അടൂർ പ്രകാശുമായി പങ്കു വക്കുകയും ചെയ്തു. ജൈവ വൈവിധ്യ മേഖലയായ ഈ പ്രദേശത്തെ കാത്തു സംരക്ഷിക്കേണ്ടത് ഭരണാധികാരികളുടെ കടമയാണെന്നും ഈ പ്രദേശത്തിന്റെ ജനപ്രതിനിധിയാകാൻ അവസരം ലഭിച്ചാൽ കേന്ദ്ര സർക്കാരിനെ കൂടി ഇടപെടുത്തി ഈ നാടിനെ ഈ വിപത്തിൽ നിന്നും സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകുമെന്നും സമരത്തിന് എല്ലാ പിന്തുണ അറിയിക്കുകയും ചെയ്തു. മാലിന്യപ്ലാന്റ് ഈ പ്രദേശത്തിന്റെ മാത്രം പ്രശ്നമല്ല എന്നും ആറുകളും നദികളുമായി ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെയും വിനാശകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു…