യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

കരവാരം :  ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അടൂർപ്രകാശിന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. കരവാരം പഞ്ചായത്തിലെ തോട്ടക്കാട് മണ്ഡലത്തിൽപ്പെട്ട പുതുശ്ശേരിമുക്ക്, പാവല്ല, പന്തുവിള പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നും മണ്ഡലം പ്രസിഡന്റ് നിസാം തോട്ടക്കാട് ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.