‘ചായം പുരണ്ട സ്ഥാനാർഥി’ – ഹോളി ആഘോഷിച്ച് അടൂർ പ്രകാശ്

ആറ്റിങ്ങൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരോടൊപ്പം ഹോളി ആഘോഷിച്ചു. തിന്മയുടെ മേല്‍ നന്മയുടെ വിജയമായ ഹോളി ഇന്ന് യു.ഡി.എഫ് ആറ്റിങ്ങൽ പാര്ലമെന്റ് കൺവൻഷനിൽ വച്ചാണ് ആഘോഷിച്ചത്. മധുരം നുകർന്നും വർണ ചായങ്ങൾ തേയ്ച്ചുമാണ് പ്രവർത്തകർ അടൂർ പ്രകാശിന് ഒപ്പം ഹോളി ആഘോഷിച്ചത്.