ബി.ജെ.പിയ്ക്കും ഇടതു പക്ഷത്തിനും വിശ്വാസികൾ തിരിച്ചടി നൽകുമെന്ന് അടൂർ പ്രകാശ്

പൂവച്ചൽ: ഇടതു പക്ഷത്തിനും ബി.ജെ.പിയ്ക്കും വിശ്വാസികൾ തിരിച്ചടി നൽകുമെന്ന് ആറ്റിങ്ങൾ ലോക് സഭാ മണ്ഡലം യു.ഡി.ഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിഷൻ 2019 നേതൃത്വ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് മുൻ വിവരാവകാശ കമ്മീഷണർ വിതുര ശശി ഉദ്ഘാടനം ചെയ്തു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, എൻ. രഞ്ചകുമാർ, എസ്. ജലീൽ മുഹമ്മദ്, വി.ആർ. പ്രതാപൻ, കാട്ടാക്കട സുബ്രമണ്യം, എം.ആർ. ബൈജു, സി.ആർ. ഉദയകുമാർ, കുറ്റിച്ചൽ വേലപ്പൻ, എ.എസ്. ഇർഷാദ്, ലിജു സാമുവൽ, എൽ. രാജേന്ദ്രൻ, കട്ടക്കോട് തങ്കച്ചൻ, സുകുമാരൻ നായർ, ഷാജിദാസ് ജെ. ഫസീല, രാഘവ ലാൽ, ജെ. ഷാഫി എന്നിവർ പങ്കെടുത്തു.