അടൂര്‍ പ്രകാശ്‌ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ആറ്റിങ്ങല്‍ : മുന്‍ റവന്യു മന്ത്രിയും കോന്നി എം.എല്‍.എയുമായ അടൂര്‍ പ്രകാശ്‌ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11:30 നും 12 നും ഇടയ്ക്കുള്ള സമയം റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെയാണ് നോമിനേഷന്‍ സമര്‍പ്പിക്കുക.

ആറ്റിങ്ങലിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും ജനങ്ങള്‍ ഇതാഗ്രഹിക്കുന്നുണ്ടെന്നും അടൂര്‍ പ്രകാശ്‌ പറഞ്ഞു. ജനങ്ങള്‍ എന്താണോ ഒരു ജനപ്രതിനിധിയില്‍ നിന്നും ആഗ്രഹിക്കുന്നത്, അത് ആത്മാര്‍ത്ഥതയോടുകൂടി നിര്‍വഹിക്കുവാന്‍ താന്‍ എപ്പോഴും ഉണ്ടാകുമെന്ന് അദ്ദേഹം ആറ്റിങ്ങലെ ജനങ്ങള്‍ക്ക്‌ ഉറപ്പുനല്‍കി. വിശ്വാസമാണ് ഏറ്റവും വലിയത്. അതിന് കോട്ടം വരുവാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കില്ല. തികഞ്ഞ ഈശ്വര വിശ്വാസികൂടിയായ താന്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി നിലകൊള്ളുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.