അടൂർ പ്രകാശിനെതിരെ വർക്കലയിൽ കേസ്, ഒടുവിൽ ജാമ്യം

വർക്കല :കോൺഗ്രസ്‌ വർക്കല മുനിസിപ്പൽ മണ്ഡലം പ്രസിഡെന്റായിരുന്ന രാജേഷ് ആരാമത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കണമെന്നും, മരണത്തിനു കരണക്കാരാവരുടെ പേരിൽ കേസ്സെടുത്തു അറസ്റ്റ് ചെയ്യണമെന്നും, ഇത്‌ സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്താമെന്ന ഉറപ്പ് പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചത്. പോലീസ് സ്റ്റേഷൻ മാർച്ചും ധർണയും അടൂർ പ്രകാശാണ് ഉദ്‌ഘാടനം ചെയ്തത്. സമാധാനപരമായി നടന്ന പരിപാടിയുമായി ബന്ധപെട്ട് പോലീസ് കേസ്സെടുത്തതായി ആർക്കും അറിവില്ലായിരുന്നു. സ്ഥാനാർഥിയായപ്പോൾ പത്തനംതിട്ട കോടതികളിലുണ്ടായിരുന്ന മൂന്നു കേസ്സുകൾക്ക് ജാമ്യമെടുക്കുവാൻ നടപടികൾ സ്വീകരിച്ചപ്പോഴാണ് വർക്കല കോടതിയിലും കേസ്സുള്ള വിവരം അറിയുവാൻ കഴിഞ്ഞത്. കോടതിയിൽ ഹാജരായ അടൂർ പ്രകാശിന് ജാമ്യം ലഭിച്ചു. അടൂർ പ്രകാശ്‌, വർക്കല കഹാർ, പി. എം. ബഷീർ, ദാവൂദ് തുടങ്ങി പത്തോളം പേരുടെ പേരിലാണ് കേസ്സെടുത്തിട്ടുള്ളത്. അഡ്വക്കേറ്റ് ബി. ഷാലി കോടതിയിൽ ഹാജരായി.