കിളിമാനൂർ മണ്ഡലം എ.ഐ.എസ്.എഫ് സമ്മേളനം

കിളിമാനൂർ: എ.ഐ.എസ്.എഫ് കിളിമാനൂർ മണ്ഡലം സമ്മേളനം കിളിമാനൂർ ടൗൺ ഹാളിൽ നടന്നു. മനു, ശരൺ, ലക്ഷ്മി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം. സിദ്ദിഖ് രക്തസാക്ഷി പ്രമേയവും, മുനീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബി. അനീസ് സ്വാഗതം പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ ഉദ്‌ഘാടനം ചെയ്തു. കണ്ണൻ എസ്.ലാൽ, ശരൺ ശശാങ്കൻ, പി.ആർ. രാജീവ്, ആർ.എസ്. രാഹുൽരാജ്, എ.എം. റാഫി, ടിഎം. ഉദയകുമാർ, യു എസ്. സുജിത്, അൽജിഹാൻ, രതീഷ് വല്ലുർ, റഹിം നെല്ലിക്കാട് എന്നിവർ സംസാരിച്ചു, ഭാരവാഹികളായി വിഷ്ണു. പി.എൻ(പ്രസിഡന്റ് ), മനേഷ്, സിദ്ദിഖ്, ശരൺ, സുരാജ്‌ (വൈസ് പ്രസിഡന്റുമാർ), മനു എ,എസ്.വി(സെക്രട്ടറി), വിമൽ, ശ്യം, രസ്മി, വിശാഖ് വിഷ്ണു(ജോയിന്റ് സെക്രട്ടറിമാർ) എന്നിവർ സംസാരിച്ചു.