സ്വകാര്യവ്യക്തിയുടെ ഭൂമിയിലിരുന്ന് മദ്യപാനം, ചോദ്യംചെയ്ത ഉടമസ്ഥന് മർദ്ദനം

വിളപ്പിൽശാല: സ്വകാര്യവസ്തുവിൽ കൂട്ട് ചേർന്നു മദ്യപിച്ചത് ചോദ്യംചെയ്ത പുരയിട ഉടമസ്ഥനെ മർദിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് പ്ലാവോട് സ്വദേശി കെ.ഗോപിനാഥൻപിള്ള(57)യുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 24-ന് പരാതിക്കാരന്റെ പുരയിടത്തിലിരുന്നു മദ്യപിച്ചത്‌.ചോദ്യംചെയ്തതിനാണ്‌ അഞ്ചംഗ സംഘം മർദിച്ച് ഗോപിനാഥൻനായരുടെ മുഖത്ത് ഗുരുതരമായി പരിക്കേൽപ്പിച്ചത്‌. കേസിൽ ചെറുകോട് സ്‌കൈലൈനിനു സമീപം താമസക്കാരായ വിട്ടിയംപാട് മേലെകോളനിയിൽ വിഷ്ണു എന്നുവിളിക്കുന്ന ആർ.ജോണി(24), ഇയാളുടെ സഹോദരൻ ശംഭു എന്നുവിളിക്കുന്ന രാഹുൽ(21), പൊന്നംകോട് രജിതാ ഭവനിൽ രജിത്(25), വിട്ടിയംപാട് കോളനിയിൽ എം.സിദ്ധിക്(25), കിളിക്കോട്ടുവിള പുത്തൻവീട്ടിൽ സുനിൽഭവനിൽ എസ്.സുനീഷ്(29) എന്നിവരെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.