ജാഗ്രതൈ :കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്.  കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ഉഷ്‌ണ തരംഗാവസ്ഥ ഉണ്ടായേക്കുമെന്നും അതിനാൽ പുറത്തിറങ്ങുന്നവർ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി 02.03.2019ന് തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുൻകൂട്ടി കാണുകയും പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങൾ നിർദ്ദേശങ്ങളായി പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.  കേരളത്തിലെ താപനില ക്രാമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ഈ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നാണ് ദുരന്ത നിവാരണ സമിതിയുടെ നിർദശം.
നിലവിൽ കോഴിക്കോടാണ് താപനിലയിലെ വർദ്ധനവിൽ മുന്നിലുള്ളത്. മൂന്ന് ദിവസത്തിനിടെയിൽ ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസ് ആണ് വർദ്ധിച്ചത്. വിദേശ ഏജൻസികളുടെ കണക്കുകൾ കൂടി പരിശോധിചാചണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൾ തയാറാക്കുന്നത്. കേരളത്തിലെ സാഹചര്യം നിരീക്ഷിച്ച് ആവശ്യമായ  മുൻകരുതലുകളെടുക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു