ആമസോൺ വഴി വൻ തട്ടിപ്പ്

തിരുവനന്തപുരം : കോടികളുടെ ലാഭം ഉണ്ടാക്കുന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോൺ വഴി ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വിശ്വസിച്ചു വാങ്ങാൻ പറ്റാതായിരിക്കുന്നു.ഓൺലൈൻ വഴി ബ്ലൂ റായ് റൈറ്റർ വാങ്ങിയ ഗൗരീശപട്ടം സ്വദേശി krishand ആണ് തട്ടിപ്പിനിരയായത്. 7495 രൂപ വിലയുള്ള LG ബ്ലൂ റായ് റൈറ്ററിനു പകരം ഒരു സിമന്റ്‌ കട്ട ആണ് ആമസോൺ വിതരണം ചെയ്തത്. LG 6x Blu-ray Rewriter BD-RE/8x DVD±RW DL USB 2.0 Slim

External Drive – BP50NB40 എന്ന ഐറ്റം മാർച്ച്‌ 10ന്നാണ് ഓർഡർ ചെയ്തത്.വിതരണം ചെയ്ത ഉത്പന്നത്തിൽ ബില്ല് ഇല്ലാത്തതും തട്ടിപ്പിനിരയായ ഉപഭോക്താവിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരം ഒരു സംഭവം ഇതാദ്യം അല്ലെന്നും ഇതിനു ഒരു പരിഹാരം കമ്പനി കണ്ടെത്തിയിട്ടില്ലെന്നുമുള്ളത് ദുഖകരമാണ്. വഞ്ചിക്കപ്പെട്ട Krishand പോലീസിൽ പരാതി നൽകുകയും,കോൺസുമെർ കോർട്ടിൽ കേസ് ഫയൽ ചെയ്യാൻ പോകുകയാണെന്നും അറിയിച്ചു.
ഇന്ത്യയിലെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് ഉപഭോക്താക്കൾ പറയുന്നു.