ആനാട് പഞ്ചായത്ത്‌ ബജറ്റ്

ആനാട്: ആനാട് ഗ്രാമപ്പഞ്ചായത്ത് 29-കോടി രൂപ വരവും 28.5-കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്.ഷീല അവതരിപ്പിച്ചു. പ്രസിഡന്റ് ആനാട് സുരേഷ് അധ്യക്ഷനായി.

ഭവനനിർമാണം, പട്ടികജാതി വികസനം, ജനറൽ വിഭാഗത്തിന് ഭവനപുനരുദ്ധാരണം, അജൈവമാലിന്യ സംസ്‌കരണം, ഗാർഹിക മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടാണ് ബജറ്റ്. കൂടാതെ കാർഷിക മേഖലയ്ക്കും, മൃഗസംരക്ഷണമേഖലയ്ക്കും, പൊതുവിദ്യാഭ്യാസ മേഖലയ്ക്കും, റോഡുകളുടെ നവീകരണവും ലക്ഷ്യമിടുന്നു.