ആനാട് പഞ്ചായത്തിൽ നാളെയും കെട്ടിട നികുതി അടയ്ക്കാം

ആനാട് :കെട്ടിടത്തിന്റെ നികുതി 100% സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കെട്ടിടത്തിന്റെ നികുതി കുടിശ്ശിക ഉള്ളവർക്ക് ഒറ്റത്തവണയായി അടക്കുന്നവർക്ക് പിഴപ്പലിശ പൂർണമായും ഒഴിവാക്കിയ സാഹചര്യത്തിൽ നികുതിദായകരുടെ സൗകര്യം കണക്കിലെടുത്ത് 2019 മാർച്ച് 17 (ഞായർ,) അവധി ദിനത്തിൽ ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ കെട്ടിടത്തിന്റെ നികുതി സ്വീകരിക്കന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . എല്ലാ നികുതിദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കെട്ടിടത്തിന്റെ നികുതി കുടിശ്ശിക അടച്ച് ജപ്തി പ്രോസിക്യൂഷൻ നടപടികളിൽ നിന്നും ഒഴിവാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.