അണ്ടൂർക്കോണത്ത് അങ്കണവാടിയും സി.എച്ച്.സി സബ് സെന്ററിന്റെ പുതിയ മന്ദിരവും തുറന്നു

അണ്ടൂർക്കോണം : അണ്ടൂർകോണം ഗ്രാമപഞ്ചായത്തും സാമൂഹികക്ഷേമ വകുപ്പും സംയുക്തമായി 14.5 ലക്ഷം രൂപ ചെലവഴിച്ച് തിരുവെള്ളൂർ വാർഡിൽ നിർമ്മിച്ച നാലാം നമ്പർ അംഗൻവാടിയുടെയും അണ്ടൂർകോണം സി.എച്ച്.സി സബ് സെന്ററിന്റെയും പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ.ഉഷാകുമാരി നിർവഹിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പൊടിമോൻ അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എസ് ജലജകുമാരി, പറമ്പിൽപാലം നിസാർ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ നവാസ്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.സുനിത, പഞ്ചായത്ത് മെമ്പർമാരായ വി.ജയചന്ദ്രൻ, മുഹമ്മദ് ഷാഫി, ജയകുമാരി, ഷിജി.എസ്, രമേശൻ.ആർ, ഷീജ.ആർ, റസിയ വാഹിദ്, അണ്ടൂർക്കോണം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.എൽ.രമ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ ഡോ പ്രീതാകുമാരി, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ് ബൽജിത്ത് ജീവൻ, സിഡിഎസ് സൂപ്പർവൈസർ ബിന്ദു കുമാരി തുടങ്ങിയവർ സംസാരിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കൃഷ്ണൻകുട്ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ നാലാം നമ്പർ അംഗൻവാടി വർക്കർ പ്രസന്നകുമാരി നന്ദി രേഖപ്പെടുത്തി.