അഞ്ചുതെങ്ങിൽ ശുദ്ധജല വിതരണ പദ്ധതി

അഞ്ചുതെങ്ങ് : കൊടും വെയിലിൽ ദാഹിച്ചു വലയുന്ന വഴിയാത്രക്കാർക്ക് ആശ്വാസമായി ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല കമ്മിറ്റി അഞ്ചുതെങ്ങ് ജംഗ്ഷനിൽ സ് നേഹമൊരു കുമ്പിൾ എന്ന പേരിൽ ശുദ്ധജല വിതരണ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം എൻ.ആർ.ഇ.ജി ഏര്യാ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി കിരൺ ജോസഫ്, എം വിഷ്ണു എന്നിവർ പങ്കെടുത്തു.