ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ലോഗോ പ്രകാശനം

ആറ്റിങ്ങൽ :ഗവ.ഐ.ടി.ഐ. പൂർവ്വ വിദ്യാർത്ഥി സംഘടന അസോസിയേഷൻ ഓഫ് പ്രീവിയസ് ട്രെയിനീസ് (ആപ്റ്റ്) എന്ന പേരിൽ റ്റി.വി.എം/റ്റി സി/186/2019 നമ്പരായി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. ‘ആപ്റ്റ്’ന്റെ ലോഗോ പ്രകാശനം അഡ്വ.ബി.സത്യൻ, എം.എൽ.എ. നിർവ്വഹിച്ചു. ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ വിജയകരമായി ട്രെയിനിംഗ് പൂർത്തിയാക്കിയവർക്കെല്ലാം ഇതിൽ അംഗമാകാൻ കഴിയുന്നതാണ്. പരമാവധി പേർ അംഗമായശേഷം പൊതുയോഗം ചേർന്ന്‌ പൂർവ്വവിദ്യാർത്ഥി സംഗമം ഉൾപ്പെടെയുള്ള ഭാവി പരിപാടികൾ തീരുമാനിക്കുന്നതാണ്‌. ഇതിനായി 8547170887, 9496746362, 7907918051 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.