യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അരുവിക്കര : യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര വെള്ളൂർക്കോണം ഇടക്കോട്ട് കോണം സുരേന്ദ്രൻ – അനിത ദമ്പതികളുടെ മകൻ സൂരജ് (23) ആണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. ഒരു വാഹന കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടിവ് ആണ് സൂരജ്.

അരുവിക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച ശേഷം മൃദദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല