ഭക്തി സാന്ദ്രമായി വേളാവൂർ ദേവീക്ഷേത്രത്തിലെ അശ്വതിപ്പൊങ്കാല

വെഞ്ഞാറമൂട്: വേളാവൂർ ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന അശ്വതിപ്പൊങ്കാല ഭക്തി സാന്ദ്രമായി. ആയിരങ്ങൾ പൊങ്കാലയർപ്പിച്ചു. മേൽശാന്തി സുബ്രഹ്മണ്യ ശർമ്മ പൊങ്കാല അടുപ്പിൽ തീ പകർന്നു. വിശാലമായ ക്ഷേത്ര മൈതാനത്തിനു പുറമേ സംസ്ഥാന ഹൈവേയിലേക്കും മൂന്നു ഉപറോഡുകളിലും പൊങ്കാല അടുപ്പുകൾ നിരന്നു. അന്നദാനം, സമൂഹപറയെടുപ്പ്, ഉരുൾ താലപ്പൊലി എന്നിവയും നടന്നു. തിങ്കളാഴ്ച വേളാവൂർ തൂക്കം നടക്കും. 200 കുട്ടികൾ തൂക്കത്തിനു പങ്കെടുക്കും. തുടർന്നു കുത്തിയോട്ടം നടക്കും. സമാപന ദിവസം താരനിശയും മെഗാ ഇവന്റും നടക്കും.