ആറ്റിങ്ങൽ ബോയിസ് എച്ച്.എസ്.എസ്സിന്റെ പുതിയ മന്ദിരം തുറന്നു

ആറ്റിങ്ങൽ : ആറ്റിങ്ങൽ ബോയിസ് എച്ച്.എസ്.എസ്സിന്റെ പുതിയ മന്ദിരം ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.

കേരള സർക്കാർ 1000 ദിനങ്ങൾ പിന്നിടുന്നഅഘോഷ പരീ പാടിയുടെ ഭാഗമായി 5 കോടി കിഫ്ബി ഫണ്ട് പ്രയോ നപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പുതിയ അക്കാദമിക് ബ്ലോക്ക് മന്ദിരമാണ് നാടിന് സമർപ്പിച്ചത്. മണ്ഡലത്തിൽ ഒരു സ്കൂൾ അന്തർദേശിയ നിലവാരത്തിൽ ഉയർത്തുന്നതിൻ്റെ ഭാമായി ആറ്റിങ്ങൽ മണ്ഡലത്തിൽ ബോയിസ് എച്ച്.എസ്.എസ് ആണ് തിരഞ്ഞെടുത്തത്. ലാബ്, ലൈബ്രറി, സ്മാർട് ക്ലാസ്സ് റൂമുകൾ തുടങ്ങി ആധുനിക രീതിയിലാണ് മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്.

ചടങ്ങിൽ ഹെഡ്മാസ്റ്റർ എസ്.മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പ്രദീപ്, ആറ്റിങ്ങൽ നഗരസഭ പ്രതിപക്ഷ നേതാവ് എം.അനിൽകുമാർ, ഡോ സി.രാമകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ്‌ കെ.എസ് സന്തോഷ് കുമാർ, ഹയർ സെക്കൻഡറി എജ്യൂക്കേഷൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഇ.നാരായണി, വി.എച്ച്.എസ്.സി അസിസ്റ്റൻറ് ഡയറക്ടർ കുര്യൻ എ. ജോൺ തുടങ്ങിയവർ സംസാരിച്ചു. എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ജി.രജിത് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി അരുൺ വി.പി കൃതജ്ഞത രേഖപ്പെടുത്തി.