പെരുമാറ്റച്ചട്ടം കാറ്റിൽപറത്തി ആറ്റിങ്ങലിൽ കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പോസ്റ്റർ

ആറ്റിങ്ങൽ : ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ വിഷയമാക്കാൻ പാടില്ല എന്ന പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ട് ആറ്റിങ്ങലിൽ കോൺഗ്രസ് പോസ്റ്ററുകൾ പതിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പോസ്റ്റ് ഓഫീസിന് സമീപമുള്ള മതിലിലാണ് ശബരിമല വിഷയം സൂചിപ്പിച്ചുകൊണ്ട് കോൺഗ്രസ് വോട്ട് അഭ്യർത്ഥിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചിട്ടും ശബരിമല വിഷയം ആയുധമാക്കി വോട്ട് അഭ്യർത്ഥിക്കുകയാണ് കോൺഗ്രസ്‌.


നേരത്തെ ബിജെപിയും ശബരിമല വിഷയം ആയുധമാക്കി വോട്ടഭ്യർത്ഥിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ വാക്കുകളിൽ ഒതുങ്ങിയിരുന്ന ശബരിമല വിഷയം ഇപ്പോൾ കോൺഗ്രസ് പോസ്റ്ററുകൾ പതിച്ച് കൂടുതൽ പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയിരിക്കുന്നത്. ശബരിമലയെ അക്രമ ഭൂമിയാക്കിവർക്ക് എതിരെ വോട്ട് രേഖപ്പെടുത്തുക എന്നുള്ള രീതിയിൽ പതിച്ച പോസ്റ്ററുകൾക്കെതിരെ ഇതിനോടകംതന്നെ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്.