സ്ഥാനാർത്ഥികൾ ഒരൊറ്റ ചുവരിൽ, ഇതിവിടെ ആറ്റിങ്ങലിൽ…

ആറ്റിങ്ങൽ : ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രചരണം തകൃതിയായി മുന്നോട്ട് പോകുമ്പോൾ ആറ്റിങ്ങലിൽ ആരെന്ന് ജനങ്ങൾ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ആറ്റിങ്ങൽ മാമത്തെ ഒരു ചുവരിൽ തന്നെ മൂന്ന് സ്ഥാനാർത്ഥികൾക്കും വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുള്ള ചുവരെഴുത്താണ് കൗതുകമാകുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി അടൂർപ്രകാശ്, എൽഡിഎഫ് സ്ഥാനാർഥി ഡോ എ സമ്പത്ത്, ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ എന്നിവർക്ക് വോട്ട് അഭ്യർത്ഥിക്കുന്ന ഒരു ചുവരാണിത് !!