‘ഹോം ഫോർ ഹോം ലസ്’- ആറ്റിങ്ങലിൽ ലയൺസ്‌ ക്ലബ്‌ താക്കോൽ കൈമാറി

ആറ്റിങ്ങൽ: ആറ്റിങ്ങൽ ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ‘ഹോം ഫോർ ഹോം ലസ്’ പദ്ധതിയുടെ ഭാഗമായി കൊല്ലമ്പുഴ തിരുവാറാട്ട് കാവ് ക്ഷേത്രത്തിന് സമീപം ഉഷയ്ക്കായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി. കൊട്ടറ നിർവഹിച്ചു. കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്,​ ഡോ. പി. രാധാകൃഷ്ണൻ നായർ, അഡ്വ. വിജയമോഹനൻനായർ, എ.ജി. രാജേന്ദ്രൻ,​ പരമേശ്വരൻ കുട്ടി,​ ഡോ. കെ.ജി.സി. നായർ,​ അനിൽകുമാർ,​ മഞ്ജു,​ അവനവഞ്ചേരി രാജു,​ പത്മനാഭൻ,​ സുമേഷ് രാഘവൻ എന്നിവർ പങ്കെടുത്തു. ആറ്റിങ്ങൽ ലയൺസ് ക്ലബ് ഈ വർഷം രണ്ട് വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. അതിൽ ആദ്യ വീടിന്റെ താക്കോൽ ദാനമാണ് നടന്നത്.ര ണ്ടാമത്തെ വീട് പണി പൂർത്തിയായി വരികയാണ്.