നിങ്ങൾ കാത്തിരുന്ന വെളിച്ചെണ്ണ ഇതാ ആറ്റിങ്ങലിൽ, അതും സർക്കാർ വക

ആറ്റിങ്ങൽ: നാളികേര വികസന കോർപ്പറേഷന്റെ വെർജിൻ കോക്കനട്ട് ഓയിൽ പ്ലാന്റ് ആറ്റിങ്ങലിൽ ആരംഭിച്ചു. ആറ്റിങ്ങൽ മാമം നാളികേര കോംപ്ലക്സ് അങ്കണത്തിൽ ഇന്ന് രാവിലെ 9മണിക്ക് മന്ത്രി വി.എസ്.സുനിൽകുമാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. അഡ്വ ബി.സത്യൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഒരുദിവസം 1000 ലിറ്റർ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ പ്ലാന്റിനുശേഷിയുണ്ടെന്ന് നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ എം.നാരായണൻ പറഞ്ഞു.

ചടങ്ങിൽ നഗരസഭാ ചെയർമാൻ എം പ്രദീപ് മുഖ്യാതിഥിയായി. സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ എം.ഡി സുനിൽ കുമാർ എം റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ എം നാരായണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ പി.കെ ജയശ്രീ ഐ.എ.എസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രേഖ വി.ആർ, ജനപ്രതിനിധികളായ എസ്.കെ പ്രിൻസ് രാജ്, അഡ്വ ലെനിൻ, സി എസ് ജയചന്ദ്രൻ, ടിപി അമ്പിരാജ, ഹാഷിം കരവാരം, ദിലീപ് മണമ്പൂർ,കെ. ഷാജി, വി കെ ശ്രീജിത്ത്, വക്കം പ്രകാശ്, എ.എം സാലി, കുന്നിൽ സുൽഫി, പി വിശ്വൻ, എഎൻ രാജൻ, പിടി ആസാദ് തുടങ്ങിയവർ സംസാരിച്ചു.