
ആറ്റിങ്ങല്‍: മോദിയെ അധികാരത്തിൽ നിന്നു താഴെ ഇറക്കുക എന്നതാണ് രാജ്യത്തിന്റെ അജണ്ടയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ്. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഒരേ ഒരു അജണ്ടയേയുള്ളുവെന്നും അത് മോദിയെ താഴെ ഇറക്കുകയെന്നതാണെന്നും അതിന് സാധിക്കുന്നതും ദേശീയ മതേതര ബദലിന് നേതൃത്വം നല്കുവാന് കഴിയുന്നതും കോണ്‍ഗ്രസിന് മാത്രമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ.അടൂര്‍പ്രകാശ്, ബീമാപ്പള്ളി റഷീദ്, വര്‍ക്കല കഹാര്‍, ഡോ. പി ചന്ദ്രമോഹൻ, എന്‍.ശക്തന്, കെ.എസ്.ശബരിനാഥന്, പാലോട് രവി,അഡ്വ.എസ്.കൃഷ്ണകുമാര്‍, എം.എ.ലത്തീഫ്, പ്രൊഫ.തോന്നയ്ക്കല്‍ ജമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.