അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മികച്ച അമ്മ വായനക്കാരെ ആദരിച്ചു

അവനവഞ്ചേരി :അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കളായ അമ്മമാർക്കായി സ്കൂൾ ലൈബ്രറി ‘പുസ്തകാരാമ’ത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘അമ്മവായന’ പദ്ധതിയിൽ വിജയികളായവരെ ലോക വനിതാദിനത്തിൽ ആദരിച്ചു. അമ്മമാരുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ പ്രവർത്തിസമയത്ത് സ്കൂളിലെത്തുന്ന അമ്മമാർക്ക് ലൈബ്രറി ഉപയോഗിക്കാൻ അവസരം നൽകുന്ന പദ്ധതിയാണ് ‘അമ്മ വായന’. വനിതാ ദിനത്തിന്റെ ഭാഗമായി ഈ പദ്ധതിയിൽ പങ്കാളികളായ മികച്ച അമ്മ വായനക്കാരെ ആദരിച്ചു. മികച്ച വായനക്കാരിയായി തെരഞ്ഞെടുത്ത ആതിരയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ പുസ്തകാരാമത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ വിജയികളായ ഷബ്നാ ബീഗം, വീണ, യമുന ജയകുമാർ, സൗമ്യ, വിജയലക്ഷ്മി, റീന, രമ്യ, സജ്നി, സിന്ധു തുടങ്ങിയവരേയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ എൽ.പി. വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പി.ജി.ഷീല, ലൈബ്രേറിയൻ ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു.