വാട്ടർ അതോറിറ്റിയുടെ വാക്കിന് വില കല്പ്പിച്ചാൽ ലക്ഷങ്ങൾ ലാഭിക്കാം

ആറ്റിങ്ങൽ : അവനവഞ്ചേരി കരിച്ചിയിൽ റോഡിൽ 2500 മീറ്റർ നീളത്തിൽ പൈപ്പ് സ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് ഫണ്ട് അനുവദിച്ചു. എന്നാൽ നിലവിൽ pwd അവിടെ റോഡ് നവീകരണം നടത്തുകയാണ് ഏകദേശം 800 മീറ്റർ റോഡിന്റെ പണി പൂർത്തിയായി. റോഡിന്റെ അടിയിലൂടെയാണ് പഴക്കമേറിയ വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. അതുകാരണം ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും റോഡ് വെട്ടിപ്പൊളിക്കേണ്ടി വരും. ആ പ്രശ്നം മുന്നിൽകണ്ട് റോഡിന്റെ ഇരുവശങ്ങളിലും പൈപ്പ് സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി തീരുമാനിക്കുകയും അതിന് വേണ്ട ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാൽ റോഡ് പണി നടത്തുന്നവർ അതിന് സഹകരിക്കുന്നില്ലെന്നാണ് പരാതി. ഇരു വശങ്ങളിൽ പൈപ്പ് സ്ഥാപിച്ചാൽ പുതിയ കണക്ഷൻ എടുക്കുന്നവർക്കും അത് ഉപകാരപ്പെടും. മാത്രമല്ല തടസ്സമില്ലാതെ വെള്ളം കിട്ടുകയും ചെയ്യും. എന്നാൽ വാട്ടർ അതോറിറ്റിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വേണ്ട സമയം നൽകാൻ pwd തയ്യാറാകുന്നില്ലെന്നാണ് പരാതി. റോഡിന്റെ വശങ്ങളിൽ പൈപ്പ് സ്ഥാപിച്ചാൽ പിന്നീട് ഉള്ള വെട്ടിപ്പൊളിക്കലും അധിക ചിലവും ഒഴിവാക്കാമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.