അഴൂർ കൃഷിഭവന്റെ പുരസ്കാരം മാതശ്ശേരിക്കോണം ഗവ. യു.പി സ്കൂളിന്

അഴൂർ : അഴൂർ ഗ്രാമപഞ്ചായത്തിലെ മികച്ച യു.പി സ്കൂളിനുള്ള അഴൂർ കൃഷിഭവന്റെ പുരസ്കാരം മാതശ്ശേരിക്കോണം ഗവ. യു.പി സ്കൂളിന് ലഭിച്ചു. മികച്ച കുട്ടി കർഷകന് അഴൂർ കൃഷിഭവൻ ഏർപ്പെടുത്തിയ പുരസ്കാരം മാതശ്ശേരിക്കോണം ഗവ. യു.പി.എ.സിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആശ കരസ്ഥമാക്കി. കൃഷി ഭവനിൽ ചേർന്ന സമ്മേളനത്തിൽ മികച്ച യു.പി സ്കൂളിനുള്ള പുരസ്കാരം പ്രധാനാദ്ധ്യാപിക ബി. വസന്തകുമാരിയും കുട്ടി കർഷകനുള്ള പുരസ്‌കാരം ആശയും ആറ്റുവാങ്ങി.