ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ആനാട് : ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലയിരുന്ന യുവാവ് മരിച്ചു. ആനാട് കൊല്ല – കുളപ്പള്ളി വീട്ടിൽ പരേതനായ ജഗദീശനാശാരി ഇന്ദിര ദമ്പതികളുടെ മകൻ ജയകുമാർ(37)ആണ് മരിച്ചത്. ഈ മാസം 13ന് നെടുമങ്ങാട് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കവെയാണ് മരണപ്പെട്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. അവിവാഹിതനാണ് ജയകുമാർ.