അയിരൂരിൽ യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം – ദുരൂഹത നീക്കണമെന്ന് ആവശ്യം

അയിരൂർ:അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് കേരള വേടർ സമാജം വർക്കല താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ചാരുംകുഴി കുന്നുംപുറം ദേവു വിലാസത്തിൽ ദേവു(19)വിനെയാണ് കോളനിക്കു സമീപത്തെ കിണറ്റിൽ കഴിഞ്ഞ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടത്. തലേദിവസം ചിലരുമായി വാക്കേറ്റവും അടിപിടിയുമുണ്ടായിരുന്നു. കൊലപാതകമാണെന്ന് ദേവുവിന്റെ വീട്ടുകാർക്കും സംശയമുണ്ട്. കോളനി കേന്ദ്രീകരിച്ച് മദ്യവും മയക്കുമരുന്നും വില്പന നടത്തുന്നവരാണ് ഇതിനു പിന്നിലെന്നും ആരോപിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വേടർസമാജം ഭാരവാഹികൾ ആറ്റിങ്ങൽ ഡിവൈ.എസ്.പി.ക്കു പരാതി നൽകി.