യുവാവ് എക്സൈസ് പിടിയിൽ, സഹോദരൻ പോലീസ് പിടിയിൽ ! കാരണം ഇതാണ് ..

കഴക്കൂട്ടം : കഴക്കൂട്ടം എക്‌സൈസ് റേഞ്ച് പരിധിയിൽ ടെക്നോപാർക് സമീപത്തു കൂടി KL. 01.BS 4802 എന്ന ബൈക്കിൽ 100Nitrosun Tablets കടത്തി കൊണ്ടു വന്ന യുവാവ് പിടിയിൽ. തിരുവനന്തപുരം താലൂക്കിൽ വട്ടിയൂർക്കാവ് വില്ലേജിൽ വട്ടിയൂർക്കാവ് ദേശത്തു തെക്കേകുന്നുവിള വീട്ടിൽ സതീഷ്‌കുമാർ മകൻ കിരൺദേവ്(23)നെയാണ് കഴക്കൂട്ടം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. പ്രതീപ് റാവുവും പാർട്ടിയും ചേർന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. പ്രതി പല ആശുപത്രികളിൽ നിന്നായി ഒപി ടിക്കറ്റ് എടുത്തശേഷം വ്യജ കുറിപ്പടികൾ തയാറാക്കി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങി സൂക്ഷിക്കാറാണ് പതിവ്. പ്രതിയുടെ അനുജൻ ബിടെക്ക് കാരനെ 10kg കഞ്ചാവുമായി പാറശ്ശാല പോലീസ് പിടിച്ചിട്ടുണ്ട്. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എ. പ്രതീപ് റാവു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ, പി ഒ മാരായ K R. രാജേഷ്, തോമസ് സേവ്യർ ഗോമസ്, ഹരികുമാർ, രാകേഷ് , സിഇഒ മാരായ സുബിൻ, വിപിൻ, രാജേഷ്, അരുൺ, വനിതാ സിഇഒ മാരായ റജീന, സ്മിത, ഡ്രൈവർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.