കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മാർച്ചും ധർണയും സംഘടിപ്പിച്ചു

നെടുമങ്ങാട് : കെ.എസ്.ഇ.ബി പോസ്റ്റ് വാടക വർദ്ധനവിൽ പ്രതിഷേധിച്ച് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.ഒ.എ ) നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് കമാൽ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ധർണ ഉദ്‌ഘാടനം ചെയ്തു.ബി.ജെ.പി നെടുമങ്ങാട് ഏരിയാ പ്രസിഡന്റ് ഉദയകുമാർ,അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജ്യോതികുമാർ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജയകുമാർ,വി.ഐ സന്തോഷ്,കെ.ബി ബിജുകുമാർ,സുധീഷ് ബെൽരാജ്,മേഖല സെക്രട്ടറി സനൽകുമാർ എന്നിവർ പ്രസംഗിച്ചു.ജില്ലാ-മേഖലാ കമ്മിറ്റി അംഗങ്ങൾ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.