വൃദ്ധനെ ഇടിച്ചിട്ട് പാഞ്ഞ കാർ നാട്ടുകാർ ചെയ്‌സ് ചെയ്ത് പിടികൂടി, എന്നിട്ട്….. !

നെടുമങ്ങാട് :വൃദ്ധനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. തുടർന്ന് നാട്ടുകാർ കാറിനെ പിന്തുടർന്ന് പിടികൂടി ഇടിച്ച കാറിന്റെ ഡ്രൈവറെയും കൂട്ടി അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ നെടുമങ്ങാട് ആണ് സംഭവം. നെടുമങ്ങാട് നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ പതിനൊന്നാം കല്ലു പബ്ലിക് പാർക്കിനു സമീപം വെച്ച് വൃദ്ധനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു.ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനത്തെ പിൻതുടർന്ന് പിടിക്കുകയായിരുന്നു.തുടർന്ന് വാഹനം ഓടിച്ചിരുന്നയാളെയും കൂട്ടി അപകടത്തിൽപ്പെട്ട വൃദ്ധനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയി.