ചെമ്മരുതിയിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

ചെമ്മരുതി : ചെമ്മരുതി മുട്ടപ്പലം ശ്രീനിവാസപുരം കോളനിയിൽ രണ്ടു സ്കൂൾ കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കോളനി പരിസരത്തെ ഊറ്റുകുഴി കുളത്തിലാണ് സംഭവം. അഞ്ജലി വിലാസത്തിൽ രതീഷ്–ശോഭ ദമ്പതിമാരുടെ മകൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി രാഹുൽ(8), ചരുവിള വീട്ടിൽ ഷാൻ-പ്രീതി ദമ്പതിമാരുടെ മകൻ നാലാം ക്ലാസ് വിദ്യാർത്ഥി പ്രിജിത്ത്(9) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുളത്തിലേക്ക് പോയ കുട്ടികളെ  കാണാതായതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രിയിൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇരുവരും ശ്രീനിവാസപുരം ഗവ.എൽപി സ്കൂൾ വിദ്യാർഥികളാണ്. അഞ്ജലി, പ്രവീൺ എന്നിവർ പ്രിജിത്തിന്റെ സഹോദരങ്ങളാണ്. രേഷ്മയാണ് രാഹുലിന്റെ സഹോദരി.