ചെമ്മരുതി പഞ്ചായത്തിന് ആദരവ്

ചെമ്മരുതി : ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തിനുളള സംസ്ഥാന സർക്കാരിന്റെ സ്വരാജ് അവാർഡ് ലഭിച്ച ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ പനയറ എസ്.എൻ.വി എച്ച്.എസ്.എസിന്റെ നേതൃത്വത്തിൽ ആദരിച്ചു.അഡ്വ.വി.ജോയി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് എ.ആർ.അജിതകുമാരി, സ്കൂൾ മാനേജർ സുഭാഷ്ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ടി.ബിനി തുടങ്ങിയവർ സംസാരിച്ചു.സ്കൂളിന്റെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിമിന് കൈമാറി. പൂർവവിദ്യാർത്ഥിയും കഥകളി നടനുമായ ശശീന്ദ്രനെ ആദരിച്ചു.