
ചിറയിൻകീഴ്: ബി.ഡി.ജെ.എസ് ചിറയിൻകീഴ് മണ്ഡലം പ്രവർത്തക കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഡി.വിപിൻരാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഴൂർ ബിജു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഗീത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സിജോ കൈലാത്തുകോണം,രാജേന്ദ്രൻ സഭവിള, മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, സെക്രട്ടറിമാരായ രാജൻ പെരുങ്ങുഴി, മുരളീധരൻ ശാർക്കര,ബി.ഡി.എം.എസ് മണ്ഡലം പ്രസിഡന്റ് പ്രഭാ ശാർക്കര, ബി.ഡി.വൈ.എസ് മണ്ഡലം പ്രസിഡന്റ് എസ്.പ്രിയദർശൻ, പഞ്ചായത്ത് തല കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കുമാർ ചാന്നാങ്കര സ്വാഗതവും അഡ്വ.ഗോപിനാഥൻ നന്ദിയും പറഞ്ഞു.ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുവാനും 31ന് മംഗലപുരം എം.എസ്.ആർ ആഡിറ്റോറിയത്തിൽ നടക്കുന്ന എൻ.ഡി.എ ചിറയിൻകീഴ് മണ്ഡലം കൺവെൻഷനിൽ മുഴുവൻ പ്രവർത്തകരെയും അണിനിരത്തുവാനും യോഗം തീരുമാനിച്ചു.