
ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 19-ാം വാർഡിൽ 7 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കൊക്കിടി റോഡിന്റെ ഉദ്ഘാടനവും 12 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിക്കുന്ന ഓട്ടാലപ്പുറം-തിട്ടയിൽ പറമ്പ് റോഡിന്റെ നിർമ്മാണോദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി.പി. സുലേഖ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ. സരിത, കോഓർഡിനേറ്റർ ജി. വ്യാസൻ സാംബൻ, രവി, സജനിക, വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം പ്രസന്ന സ്വാഗതവും സാഗർ നന്ദിയും പറഞ്ഞു.