ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം എൽ.പി.സ്കൂൾ വാർഷികാഘോഷ നിറവിൽ

ചിറയിൻകീഴ് : ചിറയിൻകീഴ് ശ്രീ ചിത്തിരവിലാസം എൽ.പി.സ്കൂൾ വാർഷികാഘോഷം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ വിദ്യാഭ്യാസ കാലത്തു തന്നെ കലാബോധവും ശാസ്ത്ര ബോധവും പകർന്നു നൽകേണ്ടതാണ്.സമൂഹപുരോഗതിക്ക് അത് അനിവാര്യമാണ്. അതിന് വിദ്യാലയങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് ജി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. പുലിമുരുകൻ സിനിമാതാരം മാസ്റ്റർ അജാസ് മുഖ്യ അതിഥിയായ. മാനേജർ സുഭാഷ് ചന്ദൻ ,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ ,ഗ്രാമപഞ്ചായത്ത് അംഗം ബേബി, ഹെഡ്മിസ്ട്രസ് ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.