ഡിവൈഎഫ്ഐ ചിറയിൻകീഴ് മണ്ഡലം കൺവൻഷൻ

ചിറയിൻകീഴ്: എൽ.ഡി.എഫ് ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ചിറയിൻകീഴ് മണ്ഡലം കൺവെൻഷൻ ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ് തു. മംഗലപുരം ബ്ലോക്ക് പ്രസിഡൻ്റ് സുധീഷ് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ മണ്ഡലം സെക്രട്ടറി എം ബി ദിനേശ് സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം വിധീഷ് സംസാരിച്ചു. ശാർക്കര മേഖലാ സെക്രട്ടറി സജിത്ത് ഉമ്മർ നന്ദി പറഞ്ഞു